കൈവശക്കാരുടെ പട്ടയഭൂമി തട്ടിയെടുക്കാൻ ഗൂഢാലോചന: കെ.കെ. ഏബ്രഹാം

പുൽപ്പള്ളി: പെരിക്കല്ലൂർ മേഖലയിലെ കൈവശക്കാരായ കർഷകരുടെ പട്ടയഭൂമി തട്ടിയെടുക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു.
പതിറ്റാണ്ടുകളായി അതാതു കാലത്തെ ഭൂവുടമകളിൽ നിന്നും വില കൊടുത്തുവാങ്ങി കൈവശം വച്ച് പട്ടയം ലഭിച്ച്കൃഷി ചെയ്തു ജീവിക്കുന്ന മനുഷ്യരെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് ആട്ടിപ്പായിക്കാനുള്ള നീക്കത്തിന് പിന്നിൽ ഭൂമാഫിയയുടെ ഗൂഢ നീക്കമുണ്ട്.
പെരിക്കല്ലൂരിലെ 80, 33 പ്രദേശങ്ങളിലെ കർഷകർ അവരുടെ പട്ടയഭൂമിയിൽ നിന്ന് കുടിയൊഴിയുകയോ വില കൊടുക്കുകയോ വേണമെന്ന ചിലരുടെ ആവശ്യം ബാലിശമാണ്.
അമ്പത്തിയേഴു വർഷങ്ങൾക്ക് മുമ്പ് കൈവശമുണ്ടായിരുന്നുവെന്നാണ് നോട്ടീസ് അയച്ചവർ അവകാശപ്പെടുന്നത്.
ഭ്രപരിഷ്ക്കരണനിയമപ്രകാരം സർക്കാർ കൈവശക്കാർക്ക് അനുവദിച്ചു കൊടുത്ത പട്ടയഭൂമി നികുതിയടച്ചും, കൃഷി ചെയ്തും ‘പാർപ്പിടങ്ങൾ നിർമ്മിച്ചും കൃഷി ചെയ്തുംഅനുഭവിച്ചു വരുന്ന ഭൂമിയിൽ ഒരു സുപ്രഭാതത്തിൽ അവകാശവാദവുമായി വരുന്നതിൻ്റെ പിന്നിൽ അന്തർ സംസ്ഥാന ഭൂമാഫിയയുടെ ഗൂഢ നീക്കമുണ്ട്.
ഈ ഗൂഢാലോചനയെക്കതിരെ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഏബ്രഹാം ആവശ്യപ്പെട്ടു. കിടപ്പാടങ്ങളിൽ നിന്ന് കർഷക ജനതയെ ആട്ടിയിറക്കാനുള്ള ഗൂഢ നീക്കത്തെ ചെറുത്തു തോല്പിക്കാൻ പൊതു സമൂഹം ഒറ്റക്കെട്ടായിനില്ക്കണമെന്ന് ഏബ്രഹാം ആവശ്യപ്പെട്ടു.

Share Now

You may have missed