ഗതാഗത നിയന്ത്രണം

കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങളുടെ ആധിക്യം കാരണം കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിലേക്കായി 21.06.2025, 22.06.2025 തീയതികളിൽ മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന വാഹനങ്ങളിൽ കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെയുള്ള മുഴുവൻ വാഹനങ്ങളും ബോയ്സ് ടൗൺ-ചന്ദനത്തോട്-നെടുമ്പൊയിൽ വഴി കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കേണ്ടതും, കണ്ണൂർ ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാൽചൂരം ഒഴിവാക്കി നെടുംപൊയിൽ-പേരിയ ചുരം വഴി പോകേണ്ടതുമാണ്.
Share Now