മുത്താച്ചി പാറ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും

പേരാമ്പ്ര : കായണ്ണ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലെ മുത്താച്ചി പാറ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ധാരണയായി. ഫോറസ്റ്റ് വകുപ്പ് സംരക്ഷണ വേലി സോളാർ ലൈറ്റ് ‘2 പ്രവേശന കവാടം’ സ്റ്റെപ്പ് എന്നിവയും നിർമ്മിക്കും. ഗ്രാമ പഞ്ചായത്ത് കുടിവെള്ളം, ശൗചാലയം’ വെയ്റ്റ് ബിൻ. റോഡ് എന്നിവയും നിർമ്മിക്കാൻ ധാരണയായി ‘ ഗ്രാമപഞായത്ത് പ്രസിഡണ്ട് സി.കെ. ശശി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിൻഷ കെ വി , പഞ്ചായത്ത് മെമ്പർ പി കെ ഷിജു, പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ് പി , DFO ‘ആഷിഖ് അലി യു.ഫോറസ്റ്റ് റെയ്ഞ്ചർ നിഖിൽ ജെറോം, ഡെപ്യൂട്ടി റെയിഞ്ചർ ബൈജുനാഥ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Share Now