യുവാവിനെ മർദിച്ചെന്ന പരാതിയിൽ ബേപ്പൂർ പ്രൊബേഷൻ എസ്ഐക്ക് സ്ഥലംമാറ്റം

ബേപ്പൂർ:ബേപ്പൂർ എസ്.ഐ ധനീഷിനാണ് കോഴിക്കോട് ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റം ലഭിച്ചത്.ഇരുചക്ര വാഹനത്തിൽ 3 പേർ സഞ്ചരിച്ചതിനെ തുടർന്ന് ധനീഷ് മർദ്ധിച്ചു എന്നാരോപിച്ചു ബേപ്പൂർ സ്വദേശി അനന്ദു രംഗത്ത് വന്നിരുന്നു.
സ്റ്റേഷനിൽ കൊണ്ട് പോയി പട്ടിക കൊണ്ട് മർദ്ധിച്ചു എന്നും, സുഹൃത്തിന്റെയും അമ്മയുടെയും മുമ്പിൽ വെച്ചായിരുന്നു മർദ്ധനമെന്നും യുവാവ് ആരോപിച്ചിരുന്നു.
ധനീഷിനെതിരെ യുവാവ് ബേപ്പൂർ SHO യ്ക്ക് പരാതിയും നൽകി.
അതേ സമയം അനന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത് കഞ്ചാവ് കേസിലാണെന്നാണ് പോലിസ് പറയുന്നത്.യുവാവിനെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്
