നാടിന് വേണ്ടത് ബഹുസ്വരതയോട് വേണ്ടത് സാംസ്കാരിക പ്രവർത്തനം;അഡ്വ.പി.ഗവാസ്

മേപ്പയ്യൂർ:നാടിന് വേണ്ടത് ബഹുസ്വരതയോട് കൂടിയ സാംസ്കാരിക പ്രവർത്തനമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.പി.ഗവാസ്.ബ്ലൂമിംഗ് ആർട്സ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സ് ‘അക്ഷരാമൃതം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ വിഭാഗം ആളുകളെയും പ്രതിനിധീകരിച്ച് ബ്ലൂമിംഗ് ആർട്സ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മേപ്പയ്യൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വി.എച്ച്.എസ്.ഇ. ഉന്നത വിജയികൾക്ക്
ബ്ലൂമിംഗ് സ്ഥാപകാംഗം വി.കെ. രാജൻ സ്മാരക ഉപഹാരങ്ങൾ പി. ഗവാസ് കൈമാറി.
പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.കെ.അബ്ദുറഹ് മാൻ,മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്
പ്രിൻസിപ്പാൾ സക്കീർ മനക്കൽ,സജീവൻ കുഞ്ഞോത്ത്, ടി.എം.അഫ്സ, എം.കെ.കുഞ്ഞമ്മത്, എ.ടി.വിനീഷ്, കെ.എം.സുഹൈൽ കെ.എം.സുരേഷ്, സി.എം. ബാബു എന്നിവർ പ്രസംഗിച്ചു.

Share Now

You may have missed