മുത്തങ്ങയിൽ രേഖകൾ ഇല്ലാത്ത പണം പിടികൂടി

കൽപ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 17.5 ലക്ഷം രൂപ പിടിച്ചെടുത്തു.പച്ചക്കറി കൊണ്ടുവരുന്ന വാഹനത്തിൽ കടത്തിയ രേഖകൾ ഇല്ലാത്ത പണമാണ് പിടികൂടിയത്.കോഴിക്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ,ഡ്രൈവർ മുനീർ എന്നിവരാണ് പിടിയിലായത്.വാഹനവും പണവും കസ്റ്റഡിയിൽ എടുത്തു.പ്രതികളെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.  പ്രിവൻറീവ് ഓഫീസർമാരായ രഞ്ജിത്ത് സികെ, ചാൾസ്കുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് വി, ശിവൻ ഐബി. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Share Now

You may have missed