കുടിലുകൾക്ക് കുടയൊരുക്കി ജംഇയ്യത്ത്

ജംഇയ്യത്തുൽ ഉലമാ ഹിന്ദ് വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ 100 വീടുകൾക്ക് ടാർപോളിൻ ഷീറ്റ് മേയുകയും,ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതർക്കായ് രണ്ടാം ഘട്ട ഭവന പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.മൂപ്പൈനാട് – നെൻ മേനി – കോട്ടത്തറ പഞ്ചായത്തുകളിലെ വീടുകൾക്കാണ് ടാർപോളിൻ ഷീറ്റുകൾ വിതരണം ചെയ്തത്.
ആദിവാസി വനിതാപ്രസ്ഥാനം നേതാവ് ഡോ: അമ്മിണി കെ വയനാടിൻ്റെ നേതൃത്വത്തിലാണ് ആദിവാസി ഉന്നതികളിൽ ഷീറ്റ് മേയൽ പ്രവർത്തനങ്ങൾ നടത്തിയത്.
മൂപ്പൈനാട് കോട്ടത്തറ പഞ്ചായത്തുകളിൽ വൈറ്റ് ഗാർഡ് അംഗങ്ങളാണ് പുര മേയൽ പ്രവൃത്തികൾക്ക് നേതൃത്വം കൊടുത്തത്.
പരിപാടിയിൽ മൗലാന മുഹമ്മദ് ഇബ്രാഹീം.
നൗഫൽ കൗസരി മൂവാറ്റുപുഴ. നൂറുള്ള കൗസരി കാഞ്ഞാർ,യഹ്യാ ഖാൻ തലക്കൽ,ഗഫൂർ വെണ്ണിയോട്,നഈം ഡാസിൽ, മമ്മൂട്ടി അഞ്ചുകുന്ന്,
തുടങ്ങിയവർ പങ്കെടുത്തു.

Share Now

You may have missed