രാജമ്മയുടെ ശരീര ഭാഗങ്ങൾ ഒന്നിച്ച് സംസ്കരിച്ച് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്

മുണ്ടക്കൈ ചൂരൽമല-ഉരുൾപൊട്ടലിനെ തുടർന്ന് മരണമടഞ്ഞ് രണ്ടിടങ്ങളിലായി സംസ്കരിച്ച രാജമ്മയുടെ ശരീര ഭാഗങ്ങൾ ഒന്നിച്ച് സംസ്കരിച്ച് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്.കഴിഞ്ഞ ജൂലൈ 30 ന് ഉണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞ രാജമ്മയുടെ വിവിധ ഇടങ്ങളിൽ നിന്നായി ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാത്തതിനെ തുടർന്ന് വ്യത്യസ്ത കുഴികളിലാണ് സംസ്കരിച്ചിരുന്നത്. ഡിഎൻഎ പരിശോധന ഫലത്തിനു ശേഷം ഒരാളുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു.അമ്മയുടെ മൃതദേഹം ഒരിടത്ത് സംസ്കരിക്കണമെന്നും,മരണാനന്തര ചടങ്ങുകൾ നടത്തണമെന്നുമുള്ള കുടുംബത്തിന്റെ ആഗ്രഹം ശ്രദ്ധയിൽപ്പെട്ട ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു.
ഉത്തരവ് ലഭിച്ച ഉടൻ തന്നെ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പുത്തുമലയിലെ സ്മശാനത്തിൽ നിന്നും ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ രണ്ടു കുഴികളും തുറന്ന് ശരീരഭാഗം ഒരിടത്ത് സംസ്കരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെഎം ഫ്രാൻസിസ്,ജില്ലാ പ്രസിഡണ്ട് ജിതിൻ കോമത്ത്,കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി ഷംസുദ്ദീൻ പ്രസിഡണ്ട് അർജുൻ ഗോപാൽ,രജീഷ്,ഷെറിൻ ബാബു,ആസിഫ്,വൈഷ്ണവ് തുടങ്ങിയവർ നേതൃത്വം നൽകി.
Share Now