മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു


പുല്‍പ്പള്ളി: പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിഅദരിക്കലും, വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെയും അനുമോദിച്ചു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് വയനാട് ജില്ലയില്‍ ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പി ഡി ജോണി അധ്യക്ഷനായിരുന്നു. മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍, ഡി സി സി ജനറല്‍സെക്രട്ടറിമാരായ ബീന ജോസ്, എന്‍ യു ഉലഹന്നാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍, ആദിവാസി കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ ഇ എ ശങ്കരന്‍, മഹിള കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ജിനി തോമസ്, റെജി പുളിങ്കുന്നേല്‍, സിദ്ധിഖ് തങ്ങള്‍, റെജി ഓലിക്കരോട്ട്, ശശി മാസ്റ്റര്‍, മണി പാമ്പനാല്‍, സിജു പൗലോസ്, ശോഭനാസുകു തുടങ്ങിയവര്‍ സംസാരിച്ചു.

Share Now

You may have missed