കടിയങ്ങാട് ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിതവേഗത തുടരുന്നു. കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ ടിപ്പറിന് പുറകില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.നിരവധി പേര്‍ക്ക് പരുക്കേറ്റു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന എസ്സാര്‍ ബസ് ടിപ്പർ ലോറിക്ക് പുറകില്‍ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോട് കൂടിയാണ് അപകടമുണ്ടായത്.

Share Now

You may have missed