കോഴിക്കോട് കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപം കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി എലാജര്‍ (30) ആണ് മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശികളായ അലകിസ്, അദീഷ് എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സർവീസ് റോഡ് നിർമ്മിക്കേണ്ട സ്ഥലത്തെ മണ്ണാണ് ഇടിഞ്ഞതെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.
Share Now