എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനം;ശ്രീജൻ ഭട്ടാചാര്യ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആദർശ് എം സജി പ്രസിഡന്റ്

കോഴിക്കോട് :കോഴിക്കോട് വെച്ച് നടന്ന പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
87 അംഗ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു.
കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് ആദർശ് എം സജി.
ഡൽഹി ജനഹിത് ലോ കോളേജിൽ എൽഎൽബി അവസാന വർഷ വിദ്യാർത്ഥിയാണ്.
പശ്ചിമബംഗാൾ ജാദവ് പൂർ സ്വദേശിയാണ് ശ്രീജൻ ഭട്ടാചാര്യ.
സഞ്ജീവ് പി എസ്, എം ശിവപ്രസാദ്, ആദർശ് എസ് കെ, ടോണി കുര്യാക്കോസ്, അക്ഷര പി, ബിപിൻരാജ് പായം, പി താജുദ്ദീൻ, സാന്ദ്ര രവീന്ദ്രൻ, ആര്യ പ്രസാദ്, ഇ പി ഗോപിക എന്നിവരാണ് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
