താമരശ്ശേരി ചുരത്തിൽ ശുചീകരണം നടത്തി


കേരള വനംവകുപ്പിന്റെ വനമഹോത്സവം 2025 ൻ്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും സംയുക്തമായി ശുചീകരണ പ്രവർത്തികൾ നടത്തി. കനലാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷൈരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബീന തങ്കച്ചൻ, അജുൻ കെ കെ, ഫോറസ്റ്റ് വാച്ചർ സലാം തുടങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചുരം ഗ്രീൻ ബ്രിഗഡ് പ്രസിഡൻറ് മുഹമ്മദ് എരഞ്ഞോണ, ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, ബിനു, നൗഷാദ് ബാവുട്ടി, അർഷാദ് എരഞ്ഞോണ തുടങ്ങിയ 12 ഓളം പ്രവർത്തകർ ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.

Share Now

You may have missed