നൗഫൽ മുണ്ടക്കൈക്ക് വീട് നിർമിച്ചു നൽകി മസ്കറ്റ് കെ എം സി സി

 മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപെട്ട നൗഫൽ മുണ്ടക്കൈക്ക് മസ്കറ്റ് കെ എം സി സി മേപ്പാടി മുക്കിൽ പീടികയിൽ വീട് നിർമിച്ചു നൽകി.മേപ്പാടി പൂത്തകൊല്ലി മദ്രസ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പി കെ ബഷീർ എം ൽ എ സ്നേഹ വീടിന്റെ താക്കോൽ നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.മസ്കറ്റ് കെ എം സി സി പ്രസിഡന്റ്‌ റഹീസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടി സിദ്ധീഖ് എം ൽ എ,കെ കെ അഹമ്മദ് ഹാജി, ടി മുഹമ്മദ്‌, പി കെ അബൂബക്കർ, പി അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്‌യഖാൻ തലക്കൽ, ഹാരിസ് പടിഞ്ഞാറത്തറ, ടി ഹംസ, നജീബ് കാരാടൻ, പി ടി കെ ഷമീർ, എ കെ കെ തങ്ങൾ, കെ ബാബു, മുഹമ്മദ്‌ പന്തിപൊയിൽ, റഹീം പെറ്റല്ലൂർ, നവാസ് കൽപ്പറ്റ, പി കെ അഷ്‌റഫ്‌, സി ശിഹാബ് എന്നിവർ സംസാരിച്ചു.പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ച നാസർ കാതിരിക്ക് മെമെന്റോ
നൽകി ആദരിച്ചു.

Share Now

You may have missed