ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം;വയനാട് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി ബിജെപി

മാനന്തവാടി:ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി. മാർച്ച് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രാശാന്ത് മലവയൽ അധ്യക്ഷനായി. കേരളത്തിലെ ആരോഗ്യ മേഖല പരാജയമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്നും അഡ്വക്കേറ്റ് ശ്രീകാന്ത് പറഞ്ഞു. പ്രതിഷേധ മാർച്ച് ആശുപത്രിക്ക് മുൻപിൽ പോലീസ് തടഞ്ഞു.
Share Now