വീണു കിട്ടിയ സ്വർണമാല ഉടമസ്ഥന് തിരികെ നൽകി മാതൃകയായി വീട്ടമ്മ

 


പുൽപ്പള്ളി:വീണുകിട്ടിയ സ്വര്‍ണമാല ഉടമസ്ഥനു തിരികെ നല്‍കി മാതൃകയായി വീട്ടമ്മ.മാടല്‍ സ്വദേശിയായ തലക്കവയല്‍ ബിന്ദുവിന് തിങ്കളാഴ്ച ഉച്ചയോടെയാണ് മുള്ളന്‍കൊല്ലി ടൗണിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിന് സമീപത്തുവെച്ച് സ്വര്‍ണമാല കളഞ്ഞുകിട്ടിയത്. ഉടന്‍തന്നെ ബിന്ദു ടൗണിലെ പഞ്ചായത്ത് ഓഫീസിലെത്തി, മാല ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് പി.കെ. വിജയന് കൈമാറുകയായിരുന്നു.സീതാമൗണ്ട് സ്വദേശനി അലീനയുടെ ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ മാലയാണ് നഷ്ടപ്പെട്ടത്. മുള്ളന്‍കൊല്ലി ടൗണിലെ എടിഎമ്മിലെത്തിയപ്പോഴാണ് മാല നഷ്ടമായത്. സമൂഹമാധ്യമങ്ങളിലൂടെ നഷ്ടപ്പെട്ട ഒരു മാല പഞ്ചായത്ത് ഓഫീസില്‍ ലഭിച്ച വിവരമറിഞ്ഞതോടെ അലിന അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റേയും ഭരണസമിതിയംഗങ്ങളുടെയും സാന്നിധ്യത്തില്‍ ബിന്ദു അലീനയ്ക്ക് മാല കൈമാറി.

 

Share Now

You may have missed