തലപ്പുഴ ചിറക്കരയിൽ കാട്ടാന ശല്യം രൂക്ഷം
വയനാട് തലപ്പുഴ ചിറക്കരയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി.
ഇന്നലെ രാത്രിയാണ് ആന ജനവാസ മേഖലയിലിറങ്ങിയത്.
ആനയെ വനം വകുപ്പ് തുരത്തി.
പ്രദേശത്ത് സ്ഥിരമായി കാട്ടാന ഇറങ്ങുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നുണ്ട്.
