സുരഭിക്കവലയിൽ തേക്ക് നശിപ്പിക്കാൻ ശ്രമിച്ചതായി പരാതി
പുല്പള്ളി:സുരഭിക്കവല തൊഴുത്തിങ്കല്‍ തങ്കന്റെ കൃഷിയിടത്തിലെ തേക്കുമരങ്ങളാണ് അജ്ഞാതര്‍ രാസവസ്തു ഉപയോഗിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത്.
മരങ്ങളുടെ ചുവട്ടിലെ തോല് ചെത്തിമാറ്റിയ ശേഷമാണ് രാസവസ്തു പ്രയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ തങ്കന്റെ മകന്‍രതീഷും ഭാര്യയും കഷിയിടത്തിലെത്തിയപ്പോഴാണ് മരങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമം കണ്ടത്.
മരത്തിന്റെ ചുവട്ടില്‍കണ്ട രാസവസ്തുകലര്‍ന്ന വെളുത്ത പൊടി സ്പര്‍ശിച്ചുനോക്കിയ രതീഷിന്റേയും ഭാര്യയുടേയും കൈകളില്‍ അലര്‍ജി അനുഭവപ്പെട്ടു.
ഇവര്‍ പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടർന്ന് വീട്ടുകാര്‍ പുല്പള്ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് 
