പുൽപള്ളിയിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു

പുല്പള്ളി: നെയ്ക്കുപ്പ വനത്തില്‍നിന്നിറങ്ങിയ കാട്ടാനകളാണ് ചെറുവള്ളി ഉന്നതിക്ക് സമീപമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.
വീടിനോട് ചേര്‍ന്ന വേസ്റ്റ് ടാങ്കും, ഷെഡ്, കൃഷിയിടങ്ങളിലെ തെങ്ങ്, വാഴ, കുമുക് തുടങ്ങിയ വിളകളും നശിപ്പിച്ചു.
ചെറുവള്ളി ഉന്നതിയിലെ കുഞ്ഞന്റെ ഒന്നര ഏക്കറോളം വാഴ, കമുക്, തെങ്ങ് ഉള്‍പ്പെടെയുള്ളവയും, രാജന്റെ വീടിനോട് ചേര്‍ന്ന കന്നുകാലി തൊഴുത്തും വീടിനോട് ചേര്‍ന്ന ചാര്‍ത്തും തകര്‍ത്തു.
കുട്ടപ്പന്റെ വേസ്റ്റ് വാട്ടര്‍ ടാങ്കും മറ്റത്തില്‍ സിബിയുടെ ഇഞ്ചിയും വാഴയും ഉള്‍പ്പെടെയുള്ള വിളകളും നശിപ്പിച്ചിട്ടുണ്ട്.

വനാതിര്‍ത്തിയിലെ കിടങ്ങും,ഫെന്‍സിങും തകര്‍ന്നുകിടക്കുന്നത്മൂലം ആനകള്‍ സന്ധ്യമയങ്ങുന്നതോടെ കൃഷിയിടങ്ങളിലിറങ്ങുന്നത് പതിവാണ്. വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് ഉന്നതിയിൽ ഉള്ളവരുടെ പരാതി.
ഒരാഴ്ച മുമ്പും പ്രദേശത്ത് ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. അപകടകാരികളായ ആനകളെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Share Now

You may have missed