ഉദയക്കര-ചേകാടി റോഡിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്നാവശ്യം

പുല്പള്ളി:പൊളന്ന ഭാഗത്താണ് റോഡിന് സമീപം അപകടഭീഷണിയുയർത്തി മരങ്ങളുള്ളത്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ നേരത്തെ വനംവകുപ്പിനും പഞ്ചായത്തിനും പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ റോഡിനോട് ചേര്‍ന്ന് അപകടഭീഷണിയുള്ള ഏഴ് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി ലഭിക്കുകയും ചെയ്തു.
എന്നാൽ കുപ്പാടി ഡിപ്പോയിലെത്തിക്കുന്നതിനാവശ്യമായ ഫണ്ട് ലഭിക്കാത്തതിനാൽ
മരം മുറിക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല.അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ചുനീക്കിയാല്‍ വലിയ വാഹനങ്ങള്‍ക്കുള്‍പ്പെടെ ഇതുവഴി കടന്നുപോകാന്‍ കഴിയും. അടിയന്തിരമായി മരങ്ങള്‍ മുറിച്ചുമാറ്റാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share Now

You may have missed