ചണ്ണോത്തുകൊല്ലി ഗവ. എൽ.പി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നിട്ട് 2 വർഷം ;പുനർ നിർമിക്കാൻ നടപടിയില്ല
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലി ഗവ. എല്‍പി സ്‌കൂളിന്റെ ചുറ്റുമതില്‍ തകര്‍ന്നിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. എന്നാൽ നാളിതുവരെ യായിട്ടും മതിൽ പുനര്‍നിര്‍മിക്കാന്‍ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
പ്രളയകാലത്താണ് സ്‌കൂളിന്റെ മതില്‍ ചരിഞ്ഞ് അപകടാവസ്ഥയിലായത്.വിദ്യാര്‍ഥികള്‍ക്ക് അപകട ഭീഷണിയായതോടെ
രണ്ട് വര്‍ഷം മുമ്പ് മതിൽ പകുതിയോളം പൊളിച്ചു നീക്കുകയും ചെയ്തു.
പുതിയ ചുറ്റുമതില്‍ നിര്‍മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഇരു ഭാഗത്തും റോഡാണ്.
ഇതോടെ കുട്ടികളെ സ്‌കൂള്‍ മൈതാനത്തേക്ക് വിടാന്‍ കഴിയാത്ത സാഹചര്യ മാണു ള്ളത്.
മതില്‍ പൊളിച്ച ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടതോടെ ഇതുവഴി വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുകയാണ്. എത്രയും വേഗം ചുറ്റുമതില്‍ നിര്‍മിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

