ആനപ്പാറ-മരകാവ് റോഡിൽ യാത്ര ദുഷ്‌കരം

പുൽപള്ളി:മഴയ്ക്ക് മുമ്പേ ആനപ്പാറ -മരകാവ് റോഡ് തകർന്നിരുന്നു.
മഴക്കാലമായതോടെ റോഡ് പൂർണമായും തകർന്നു.റോഡിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
കുഴികളുടെ ആഴമറിയാതെ പോവുന്ന ഇരുചക്രവാഹനക്കാർ കുഴികളിൽ വീണ് അപകടമുണ്ടാകുന്നതും പതിവായിരിക്കുകയാണ്.
പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലുള്ളവർക് പനമരം,കൽപ്പറ്റ, നടവയൽ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന റോഡാണിത്.
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് റീടാർ ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി

Share Now

You may have missed