അപകടഭീഷണിയുയര്‍ത്തിയ മരം മുറിച്ചു നീക്കി

പുല്പള്ളി: ബത്തേരി-പുല്പള്ളി പാതയില്‍ അപകടഭീഷണിയുയര്‍ത്തിനിന്ന കൂറ്റന്‍തേക്കുമരം മുറിച്ചുനീക്കി. കളനാടിക്കൊല്ലിയില്‍ സ്വകാര്യ ടൂറിസ്റ്റ് ഹോമിന് സമീപം നിന്നിരുന്ന മരമാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തില്‍ മറിച്ചുമാറ്റിയത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ തേക്കുമരം റോഡിലേക്ക് ചരിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കളക്ടറേയും പൊതുമരാമത്ത് വകുപ്പ് അധികൃതരേയും വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മരംമുറിക്കാന്‍ നടപടിയുണ്ടായത്.

Share Now

You may have missed