‘ഓണമുണ്ണാന്‍ നാടന്‍ കനി’
പുല്പള്ളി: കുടുംബശ്രീ നടപ്പാക്കുന്ന ഓണമുണ്ണാന്‍ നാടന്‍ കനി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈ നടീലിന്റെ ജില്ലാതല ഉദ്ഘാടനം ഗൃഹന്നൂരില്‍ സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ഡിഎംസി ബാലസുബ്രഹ്‌മണ്യം, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ബെന്നി, പി.ഡി. സജി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജിസ്‌റ മുനീര്‍,ഷിനു കച്ചിറയില്‍, ഷൈജു പഞ്ഞിത്തോപ്പില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ശാന്തിനി പ്രകാശ്, പി.എസ്. കലേഷ്, ജോസ് നെല്ലേടം, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജലജ സജി, കുടുംബശ്രീ എഡിഎംസി അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

