പെരിക്കല്ലൂർ പ്രശ്നത്തിന് പിന്നിൽ സാമ്പത്തിക മാഫിയ; കത്തോലിക്ക കോൺഗ്രസ്
പുൽപ്പള്ളി : പെരിക്കല്ലൂരിലെ കർഷകരുടെ ഭൂമി പ്രശ്നത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് സാമ്പത്തിക മാഫിയ സംഘമാണെന്ന് സംശയിക്കുന്നതായി കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപതാ സമിതി.
കർഷകർക്ക് ലഭിച്ച വക്കീൽ നോട്ടീസ് തന്നെ ഈ സംശയം വർദ്ധിപ്പിക്കുന്നതാണ്.
ഈ മാഫിയ സംഘത്തിന് റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥന്മാരുടെ പിന്തുണയുണ്ടെന്ന് കത്തോലിക്ക കോൺഗ്രസ് സംശയമുണ്ട് എന്നും,
പട്ടയ കൈവശക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തി കൊടുക്കുന്ന ഈ ഉദ്യോഗസ്ഥരുടെ മേൽ അന്വേഷണം നടത്തി നിയമങ്ങൾ സ്വീകരിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
പട്ടാണികൂപ്പ് ഉണ്ണിമിശിഹാ ദേവാലയത്തിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് രൂപത പ്രവർത്തക സമിതി യോഗം രൂപത ഡയറക്ടർ ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു.
രൂപത പ്രസിഡൻറ് ജോൺസൺ തൊഴുത്തുങ്കൽ ആദ്യക്ഷത വഹിച്ചു.
മുള്ളൻകൊല്ലി ഫറോനാ ഡയറക്ടർ ഫാദർ സുനിൽ വട്ടുകുന്നേൽ ,ഫാദർ ജോജോ ഔസേപ്പറമ്പിൽ ,ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ ,സജി ഫിലിപ്പ്, ഡോ. കെ പി സാജു കൊല്ലപ്പള്ളി ,സാജു പുലിക്കോട്ടിൽ, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, അഡ്വ.ഗ്ലാഡിസ് ചെറിയാൻ, ബീന കരിമാം കുന്നേൽ ,തോമസ് പട്ടമന,സുനിൽ പാലമറ്റും , ചാൾസ് വട ശേരിൽ, ജേക്കബ് ബത്തേരി, എന്നിവർ പ്രസംഗിച്ചു.
ആക്ഷൻ കൗൺസിൽ ഭാരവാഹികളും ജനപ്രതിനിധികളുമായ ,ശ്രീ ജോസ് നല്ലോണം, ഷിനു
കച്ചറയിൽ, തോമസ് എന്നിവരുമായി സമിതി അംഗങ്ങൾ ചർച്ച നടത്തുകയും, എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.

