സുൽത്താൻ ബത്തേരി ടൗണിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം വരുന്നു
സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരി ടൗണിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഒക്ടോബർ മുതൽ നിലവിൽ വരുന്നു. മലയോര മേഖലയിലെ ടൂറിസ്റ്റ് ഏരിയകളിലെ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ആണ് കോടതി ഉത്തരവ് വഴി നടപ്പിലാക്കുന്നത്. ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വരുന്ന സ്ഥലം എന്നതിലാണ് സുൽത്താൻ ബത്തേരി ഉൾപ്പെടുത്തുന്നത്.
