വിത്തുണ്ടകൾ നിക്ഷേപിച്ചു

ഇരുളം:ഇരുളം ഫോറസ്ററ് സ്റ്റേഷൻ പരിധിയിൽ വട്ടപ്പാടി ഭാഗത്തു മുള, ഞാവൽ, താന്നി എന്നിവയുടെ 1200 വിത്തുണ്ടകൾ നിക്ഷേപിച്ചു.
കേരള വനം വന്യ ജീവി വകുപ്പിന്റെ വിത്തൂട്ടിന്റെ ഭാഗമായാണ് വിത്തുണ്ടകൾ നിക്ഷേപിച്ചത്.
ഇരുളം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പരിസ്ഥിതി ക്ലബ്‌ വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമായത്.
ഇരുളം വാർഡ് മെമ്പർ കെ. ഐ. റിയാസ് ഉൽഘാടനം ചെയ്തു. ഇരുളം ഡെപ്യൂട്ടി റെയിഞ്ചു ഫോറസ്ററ് ഓഫീസർ കെ. പി. അബ്ദുൽ ഗഫൂർ, സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ എം. ഒ. ഭാസ്കരൻ, ബി. പി. രാജു, അംബിക തുടങ്ങിയവർ സംസാരിച്ചു.

Share Now

You may have missed