നമ്പ്യാർകുന്നിലെ വീട്ടമ്മയുടെ കൊലപാതകം;കുറ്റം സമ്മതിച്ചു ഭർത്താവ്

കഴിഞ്ഞ തിങ്കളാഴ്ചയാണ് മേലേത്തേതിൽ എലിസബത്തിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് തോമസ് വർഗീസിനെയും ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.പോലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി
