രൂക്ഷമായ വന്യമൃഗശല്യം; മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

മേപ്പാടി:കോട്ടനാട് വന്യമൃഗ പ്രതിരോധ സമിതിയുടെ നേതൃത്വത്തിലാണ് മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
വനഭൂമിയും കൃഷി ഭൂമിയും വേർതിരിച്ച് വൈദ്യുതി വേലി സ്ഥാപിക്കുക,
പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുക,
കുരങ്ങ് മലയണ്ണാൻ എന്നിവയെ കൂട് വെച്ച് പിടികൂടി ഉൾവനത്തിൽ വിടുക,
കാട്ടുപന്നി മുള്ളൻ പന്നി എന്നിവയെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകുക,
കാർഷിക വിളകൾ നഷ്ടമായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക,
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുക
തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.
മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാധാ രാമസ്വാമി ഉദ്ഘാടനം ചെയ്തു.
വന്യമൃഗ പ്രതിരോധ സമിതി പ്രസിഡൻറ് ശ്രീ സണ്ണി കടവൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നടുവത്ത് ശ്രീനിവാസൻ സ്വാഗതം ആശംസിച്ചു.

ജോൺ മാത,ബാബു തോമസ്,മൻസൂർ,ഷൈജു കാവുങ്കൽ,സാബു മറ്റേക്കാട്ട്, റംഷിദ് പുഴമൂല,ഉസ്മാൻ കുന്നത്ത്
ജോബിഷ് കുര്യൻ,ബേബി കടവൻ,റോയ് കിടങ്ങൂക്കാരൻ,
ജോയ് പറമ്പൻ കേരി,ചന്ദ്രൻ കുടുക്കിൽ, ജസീൽ,പ്രേംജി 22,രാജേന്ദ്രൻ പുഴമൂല എന്നിവർ സംസാരിച്ചു.

Share Now

You may have missed