പെരിക്കല്ലൂര്‍ 80, 33 കവല പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച നടപടി അംഗീകരിക്കാനാവില്ലെന്ന്

പുല്പള്ളി: പെരിക്കല്ലൂര്‍ 80, 33 കവല പ്രദേശങ്ങളിലെ 170 ഓളം കുടുംബങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി. തലമുറകളായ നികുതിയടച്ചുവരുന്ന ഭൂമിക്ക് ചില മാഫിയകളുടെ നേതൃത്വത്തില്‍ വക്കീല്‍ നോട്ടീസ് അയച്ച നടപടിയില്‍ ദുരൂഹതയുണ്ടെന്നും ഒരു കര്‍ഷകനേയും കുടിയിറക്കാനുള്ള നീക്കം കര്‍ഷക കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ പ്രദേശത്തെ കര്‍ഷകരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍മസമിതി നേതാക്കളായ ഫാ. ജോര്‍ജ് കപ്പുകാലായില്‍, ജോസ് നെല്ലേടം, മനോജ് ഉതുപ്പാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ബെന്നി, കോണ്‍ഗ്രസ് നേതാക്കളായ വര്‍ഗീസ് മുരിയന്‍കാവില്‍, ഷിനോ തോമസ് കടുപ്പില്‍, ശിവരാമന്‍ പാറക്കുഴി, ജോയി വാഴയില്‍, സുനില്‍ പാലമറ്റം, പി.എന്‍. കുര്യന്‍, ബെന്നി വേങ്ങാശ്ശേരി, ജോസ് നാമറ്റം, ടോമി തേക്കുമല, ജോയി കല്ലേലുകുളത്ത് തുടങ്ങിയവര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

Share Now

You may have missed