ഉള്ളിയേരി ബസ്സ്റ്റാൻ്റിലെ വഴി തടസം പരിഹരിക്കണം

ഉള്ളിയേരി: ബസ്സ് സ്റ്റാൻഡ് റൂഫിംഗ് വർക്കുകൾ എത്രയും പെട്ടന്ന് പൂർത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.. വർക്കുകൾ അനന്തമായി നീളുന്നത് വ്യാപാര സ്ഥാപനങ്ങൾക്കും, യാത്രക്കാർക്കും വളരെയധികം പ്രയാസം ഉണ്ടാക്കുന്നു .നിർമ്മാണ സാമഗ്രികൾ കൂട്ടിയിട്ടത് വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു. കരാറുകാരുടെ അനാസ്ഥയാണ് കരണം. എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻ്റ് കെ. എം ബാബു, സെക്രട്ടറി വി.എസ്. സുമേഷ് എന്നിവർ ഗ്രാമ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
Share Now