പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജന നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു

പേരാമ്പ്ര : അശാസ്ത്രീയമായ വാർഡ് വിഭജനത്തിനെതിരെ പേരാമ്പ്ര പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി സമർപ്പിച്ച പെറ്റീഷൻ അംഗീകരിച്ച് ഗ്രാമപഞ്ചായത്ത് വാർഡ് വിഭജന നടപടികൾ ബഹു കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. വാർഡു വിഭജനത്തിൻ്റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ജില്ലാ ഡീലിമിറ്റേഷൻ കമ്മറ്റിക്കും സംസ്ഥാന ഡിലിമിറ്റേഷൻ കമ്മറ്റിക്കും പേരാമ്പ്ര പഞ്ചായത്ത് യു.ഡി.എഫ്, കമ്മറ്റി പരാതി നൽകിയിരുന്നു . ഡിലിമിറ്റേഷൻ കമ്മറ്റി നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനം നടത്തിയത്. ഗ്രാമപഞ്ചായത്ത് വാർഡുകൾ നിർണ്ണയിച്ചപ്പോൾ ഭൂമിശാസ്ത്രപരമായ അതിരുകൾ എന്ന മാനദണ്ഡം പോലും സ്വീകരിച്ചില്ല. ആറു കിലോമീറ്റർ വരെ സഞ്ചരിച്ചാൽ മാത്രമേ പല വാർഡുകളുടേയും ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്ത് എത്താൻ സാധിക്കുകയുള്ളു. ഈ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് ഹൈക്കോടതിയെ സമീപിച്ചത് ‘ അഡ്വക്കേറ്റ് : ഷിബു മീരാൻ മുഖേനയാണ് ഹരജി ഫയൽ ചെയ്തത്.
Share Now