മെമ്മറിപീഡിയ മാനന്തവാടി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

മാനന്തവാടി: കേരളത്തിലെ ആദ്യത്തെ വാമൊഴി ചരിത്ര ക്ലബ്ബ്, മെമ്മറിപീഡിയ: ക്ലബ് മാനന്തവാടിക്ക് തുടക്കമായി.വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ജില്ലാ ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍, മാനന്തവാടി വിദ്യാപോഷിണി ലൈബ്രറിയില്‍വെച്ച് നടന്ന മെമ്മറിപീഡിയയുടെ വാമൊഴി ചരിത്ര വര്‍ക്ക്ഷോപ്പില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ക്ലബ്ബിന്റെയും അനുബന്ധ മെന്റര്‍ഷിപ്പ് പ്രോഗ്രാമിന്റെയും ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു.
വീഡിയോ അധിഷ്ഠിത വാമൊഴി ചരിത്ര അഭിമുഖങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും പ്രൊഫഷനല്‍, അക്കാദമിക് പ്രസക്തിയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നല്കി. ഇന്റര്‍വ്യൂ ടെക്നിക്സ്, വീഡിയോ എഡിറ്റിംഗ്, സാമൂഹികശാസ്ത്ര ഗവേഷണം എന്നിവയില്‍ താല്‍പ്പര്യമുള്ള എഴുപത്തിയഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മാസത്തെ മെന്റര്‍ഷിപ്പ് നല്‍കുകയാണ് ആദ്യഘട്ടത്തില്‍ മെമ്മറിപീഡിയ ക്ലബിന്റെ ലക്ഷ്യം.ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങില്‍ ജില്ലാ ലൈബ്രറി സെക്രട്ടറി പി.കെ. സുധീര്‍, മെമ്മറിപീഡിയ സ്ഥാപകനും ഡബ്ല്യു.എല്‍.എഫ് ഡയറക്ടറുമായ ഡോ. വിനോദ് കെ. ജോസ്, സുപ്രീം കോര്‍ട്ട് ഒബ്‌സര്‍വര്‍ മുന്‍ എഡിറ്റര്‍ ലീന ഗീത രഘുനാഥ്, ഡല്‍ഹി സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറും ചരിത്രകാരിയുമായ ഡോ. സൗമ്യ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ശനിയാഴ്ച നടന്ന പരിപാടിയാണ്. നല്ല കവറേജ് നൽകാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു
