കാലിക്കറ്റ് സർവകലാശാലയിൽ ആർട്സ് വിഷങ്ങയളിൽ റാങ്ക് നേട്ടവുമായി കല്പറ്റ എൻ.എം.എസ്.എം ഗവണ്മെന്റ് കോളേജ്

കല്പറ്റ:ബിഎ മാസ്സ് കമ്മ്യുണിക്കേഷൻ,ബിഎ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ് വിഷയങ്ങളിലാണ് എൻ.എം.എസ്.എം ഗവണ്മെന്റ് കോളേജ് റാങ്കുകൾ വാരി കൂട്ടിയത്.ശാന്തിദുർഗ,ആർ നന്ദന,അദീബ പി,ഗോപിക ടി, ഷീല സന്തോഷ്, പവിത്ര നായർ, നയന കൃഷ്ണ, ശ്രീ പാർവതി എന്നിവരാണ് യഥാക്രമം രണ്ട്, ആറ്, ഏഴ്, എട്ട്, ഒൻപത്, പതിനഞ്ച്, പതിനാറ്, പതിനേഴ് റാങ്കുകൾ നേടിയത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ ബിഎ മാസ്സ് കമ്മ്യൂണിക്കേഷൻ, എം എ മാസ്സ് കമ്മ്യൂണിക്കേഷൻ&ജേർണലിസം കോഴ്സുള്ള ഏക ഗവണ്മെന്റ് കോളേജും കല്പറ്റ എൻ.എം.എസ്. എം ഗവണ്മെന്റ് കോളേജ് ആണ്.
ബിഎ ഡെവലപ്പ്മെന്റ് ഇക്കണോമിക്കസിൽ ഒന്നാം റാങ്കുൾപ്പെടെയുള്ള മൂന്ന് റാങ്കുകളാണ് കോളേജിനു ലഭിച്ചത്.ഗോപിക ജി,അർഷിത ഷെറിൻ,അനുഷ എം എന്നിവരാണ് യഥാക്രമം ഒന്ന്, നാല്, ഒൻമ്പത് റാങ്കുകൾ കരസ്തമാക്കിയത്.
Share Now