തഹസിൽദാറിനും,വില്ലേജ് ഓഫീസർക്കുമെതിരെ സി.പി.ഐ.എം

പെരിക്കല്ലൂർ:പെരിക്കല്ലൂർ മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ്മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ പങ്കടുത്ത സുൽത്താൻ ബത്തേരി താലൂക്ക് തഹസിൽദാറുടെയും, പുൽപ്പള്ളി വില്ലേജ് ഓഫീസറുടെയും നിലപാട് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.(എം) മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി.ഗുരുതരമായ അച്ചടക്ക ലംഘനമാണ് മുതിർന്ന റവന്യു ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. രാഷ്ട്രിയ പാർട്ടികൾ വിളിച്ച ചേർക്കുന്ന യോഗത്തിൽ പങ്കടുക്കുകയും പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഉദ്യാഗസ്ഥർ ഗുരുതര വീഴ്ചയാണ് വരുത്തിയത്.പ്രദേശത്തെ ജനങ്ങൾ പതിറ്റാണ്ടായി കൈവശം വെച്ച് പോരുന്ന ഭൂമിയിൻ മേൽ പുതിയ ഉടമസ്ഥ അവകാശം ഉന്നയിച്ച് രംഗത്ത് വന്ന കർണ്ണാടക സ്വദേശിനിയുടെ നിലപാട് ദുരൂഹമാണെന്നും, .ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ജനപ്രതിനിധികളോ,ഗ്രാമ പഞ്ചായത്തോ നിലപാട് സ്വീകരിക്കാതിരിക്കുന്നത് പ്രതിഷേധാർഹമാണെന്നും സിപിഐഎം അറിയിച്ചു.സംഭവത്തിൽ പരാതി നൽകാനും യോഗത്തിൽ തീരുമാനമെടുത്തു.ലോക്കൽ സെക്രട്ടറി സിപി വിൻസെന്റ്,പിജെ പൗലോസ്,അനീഷ് ബി, സണ്ണി ജോസഫ് എന്നിവർ സംസാരിച്ചു.
Share Now