പെരിക്കല്ലൂർ ഭൂമി പ്രശ്നത്തിന് പിന്നിൽ ഗൂഡ സംഘം;കേരളാ കോൺഗ്രസ്

പുൽപള്ളി : പെരിക്കല്ലൂർ ഭൂമി പ്രശ്നത്തിന് പിന്നിൽ സുൽത്താൻ ബത്തേരി കേന്ദ്രീകരിച്ച് കർണാടകവുമായി ബന്ധമുള്ള സംഘം പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് കേരളാ കോൺഗ്രസ്.സ്റ്റേറ്റ് വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യൻ,ജില്ലാ പ്രസിഡന്റ് ബൈജു ഐസക് എന്നിവരാണ് ആരോപണവുമായി രംഗത്ത് എത്തിയത്.ഗവണ്മെന്റിൽ നിഷിപ്തമായ ഭൂമി എന്ന നിലയിലാണ് സർക്കാർ പട്ടയം നൽകിയിരിക്കുന്നത്.കൈവശക്കാരെ ഭയപ്പെടുത്തി പണം വാങ്ങാനുള്ള ശ്രമം ഉണ്ടെന്നാണ് വക്കീൽ നോട്ടിസിൽ നിന്നും മനസിലാകുന്നതെന്നും,ഈ സാഹചര്യത്തിൽ സർക്കാർ ആവശ്യമായ സംരക്ഷണം കൃഷിക്കാർക്ക് നൽകണമെന്നും കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു.ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായും,പെരിക്കല്ലൂർ പള്ളി വികാരിയുമായും പാർട്ടി ചർച്ച നടത്തുകയും,പിന്തുണ അറിയിക്കുകയും ചെയ്തു.
