ഒറ്റ നമ്പർ ലോട്ടറി വിൽപന;ഉള്ള്യേരി സ്വദേശിയെ അറസ്റ്റു ചെയ്തു

അത്തോളി : ഒറ്റ നമ്പർ ലോട്ടറി വിൽപന നടത്തിവന്ന ള്ളിയേരി ഉള്ളൂർ സ്വദേശി രാജീവനെ അത്തോളി പോലീസ് അറസ്റ്റ് ചെയ്തു.ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ച തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയ്ഡ്.

ഇയാളിൽ നിന്നു പണവും,നമ്പർ എഴുതാനുപയോഗിച്ച പേപ്പറുകളും,രൂപയുടെ ഇടപാട് നടത്തിയ ബുക്കുകളും, സ്മാർട്ട്ഫോണും പോലീസ് പിടിച്ചെടുത്തു.ഉള്ളൂരിലുള്ള സ്റ്റേഷനറി കട കേന്ദ്രീകരിച്ചായിരുന്നു വ്യാജ ലോട്ടറി കച്ചവടം. ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് 6 നും രാത്രി 8നുമാണ് നറുക്കെടുപ്പ്. 10 രൂപ മുതൽ ആയിരങ്ങൾ വരെയാണ് ആളുകൾ സമാന്തര ലോട്ടറി വാങ്ങാൻ ചെലവഴിക്കുന്നത്.

നിരവധി കേന്ദ്രങ്ങളിൽ എഴുത്ത് ലോട്ടറി വിൽപ്പന നടക്കുന്നതായാണു വിവരം.വൻ സ്വാധീനമുള്ളവരാണു എഴുത്ത് ലോട്ടറി നിയന്ത്രിക്കുന്നതെന്ന അക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പരിശോധന ശക്തമാക്കിയത്.അത്തോളി എസ് ഐ മുഹമ്മദലി എം സി യുടെ നേതൃത്വത്തിലുള്ള പോലീസാണ് റെയ്ഡ് നടത്തിയത്.വ്യാജ ലോട്ടറി, ഒറ്റ നമ്പർ ലോട്ടറി, ഓൺലൈൻ ലോട്ടറി എന്നിവക്കെതിരെ ശക്തമായ നടപടി തുടർന്നും സ്വീകരിക്കുമെന്ന് പേരാമ്പ്ര DySP അറിയിച്ചു.

Share Now

You may have missed