ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വിത്തുണ്ടകൾ എറിഞ്ഞു

കേരള വനം വന്യജീവി വകുപ്പിന്റെ മിഷൻ ഫുഡ് ഫോർഡർ വാട്ടർ പദ്ധതിയുടെ ഭാഗമായി സൗത്ത് വയനാട് ഡിവിഷൻ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വിത്തുണ്ടകൾ എറിഞ്ഞു. പെരിന്തൽമണ്ണ എംഇഎസ് കോളേജിലെ എൻഎസ്എസ് വളണ്ടിയർമാരും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും സംയുക്തമായാണ് വിത്തുണ്ടകൾ എറിഞ്ഞത്. പ്രസ്തുത പരിപാടി സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ അജിത് കെ രാമൻ ഉദ്ഘാടനം ചെയ്തു. ചതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാർ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി അബ്ദുൽ ഗഫൂർ ക്യാമ്പ് കോഡിനേറ്റർ മുഹമ്മദ് ഷിബിലി കെ. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിധിൻ തുടങ്ങിയവർ സംബന്ധിച്ചു. 1300 വിത്തുണ്ടകൾ വേരുതോട് ഭാഗത്താണ് നിക്ഷേപിച്ചത്.
Share Now