മാണിയൂർ ഉസ്താദ്;അനുകരിക്കപ്പെടേണ്ട മാതൃകാ വ്യക്തിത്വം

കമ്പളക്കാട്:റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ രണ്ടാമത് പാഠശാലയും മാണിയൂർ ഉസ്താദ് അനുസ്മരണവും പച്ചിലക്കാട് നശാത്തുൽ ഇസ് ലാം മദ്റസയിൽ നടത്തി.പാണ്ഡിത്യത്തിനാലും ആത്മീയതയാലും ഏറെ ഉത്തുംഗതയിലെത്തിയിട്ടും ലാളിത്യം കൊണ്ടും വിനയം കൊണ്ടും വിസ്മയം തീർത്ത മാതൃകാ വ്യക്തിത്വമായിരുന്നു മാണിയൂരുസ്താദെന്ന് സംഗമം അനുസ്മരിച്ചു. വൈസ് പ്രസിഡന്റ് പി.കെ അശ്റഫ് ദാരിമിയുടെ അദ്ധ്യക്ഷതയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി ഉദ്ഘാടനം ചെയ്തു. കെ സിദ്ദീഖ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. മുഫത്തിശ് പി അലി ഫൈസി, മുദരിബ് കെ.കെ മുഹമ്മദലി ഫൈസി റെയ്ഞ്ച് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. സൈബർ അടിമത്തം വിരൽ തുമ്പിലെ വിഷം എന്ന വിഷയത്തിൽ നടന്ന ചർച്ച റാഫി അസ്ഹരി ,അബ്ദുൽ ഗഫൂർ വാഫി, ശാഫി ഫൈസി,മൊയ്തുട്ടി മാസ്റ്റർ എന്നിവർ നയിച്ചു.പി.ടി അശ്റഫ് ഹാജി,വി.പി ശുക്കൂർ ഹാജി,പി ആലിക്കുട്ടി ഹാജി,ഇബ്റാഹിം മൗലവി,ശാജഹാൻ ഫൈസി,അബ്ദുറശീദ് ദാരിമി എന്നിവർ സംസാരിച്ചു.കെ. മുഹമ്മദ് കുട്ടി ഹസനി പ്രാർഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി സ്വാഗതവും സെക്രട്ടറി കെ ശംസുദ്ദീൻ വാഫി നന്ദിയും പറഞ്ഞു.
Share Now