ഔസേപ്പച്ചന്റെ നന്മ ഹൃദയത്തിന് ആദരവ്

പുൽപ്പള്ളി :-കളഞ്ഞു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് നൽകിയ പാറപ്പുറത്ത് ഔസേപ്പച്ചനെ ആദരിച്ചു.ക്യാഷ് അവാർഡ് നൽകിയാണ് ഔസേപ്പച്ചനെ ആദരിച്ചത്. ബാബു നമ്പുടാകം ഔസേപ്പച്ചന് അവാർഡ് സമ്മാനിച്ചു. 7 വർഷങ്ങൾക്കു മുമ്പ് കാപ്പിക്കുന്ന് പുതിയിടം മാക്കുറ്റി ഉന്നതിയിലെ ജാനകി മുപ്പത്തിക്ക് നഷ്ടപ്പെട്ട സ്വർണ്ണമാലയാണ് അയൽവാസിയുടെ കൃഷിയിടത്തിൽനിന്നും തനിക്ക് ലഭിച്ചപ്പോൾ ഔസേപ്പച്ചൻ ഉടമയ്ക്ക് നൽകി മാതൃകയായത്.ജോർജ് പീത്തുരുത്തേൽ,തങ്കച്ചൻ വേട്ടക്കുന്നേൽ,കുഞ്ഞ് പീത്തുരുത്തേൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Share Now

You may have missed