നോർക്ക സാന്ത്വനം പദ്ധതി കാലതാമസം ഒഴിവാക്കണം;കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ്


കൽപ്പറ്റ: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ ഭാരവാഹികൾ നോർക്ക റൂട്ട്സ് ജില്ലാ ഓഫീസർക്ക് നിവേദനം നൽകി.സാന്ത്വനം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചവരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും ,തിരികെയെത്തിയ പ്രവാസികൾക്കായി പ്രഖ്യാപിക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.ജില്ലാ പ്രസിഡണ്ട് പി.ഇ.ഷംസുദീൻ, ജന:സെക്രട്ടറി സജി മണ്ടലത്തിൽ, പി.വി.ആൻ്റണി എന്നിവർ പങ്കെടുത്തു.

Share Now

You may have missed