സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന MDMA യുമായി യുവാക്കൾ അറസ്റ്റിൽ

 

ലക്കിടി :ലക്കിടിയിൽ 2.33 ഗ്രാം MDMA യുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും ഇന്ന് പുലർച്ചെ ലക്കിടിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് KL 03 AF 6910 നമ്പർ സ്കൂട്ടറിൽ കടത്തികൊണ്ടുപോവുകയായിരുന്ന MDMA പിടികൂടിയത്.പൊഴുതന കല്ലൂർ എസ്റ്റേറ്റ് സ്വദേശി കോച്ചാൻ വീട്ടിൽ ഇർഷാദ്. കെ,
പൊഴുതന മുത്താറിക്കുന്ന് സ്വദേശി പറമ്പൻ വീട്ടിൽ അൻഷിൽ. പി എന്നിവരാണ് അറസ്റ്റിലായത്.പരിശോധനയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) VA ഉമ്മർ,
പ്രിവൻ്റീവ് ഓഫീസർ KM ലത്തീഫ്,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രണവ്.എസ്.എൽ , സനൂപ്. സി.കെ, മുഹമ്മദ്മുസ്തഫ.ടി ,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിബിജ.പി.പി , സൂര്യ.കെ.വി എന്നിവർ പങ്കെടുത്തു.കൽപ്പറ്റ JFCM കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

Share Now

You may have missed