ദേശീയ പണിമുടക്ക് വിജയിപ്പിക്കുക;യുഡിഎഫ് തൊഴിലാളി സംഗമം നടത്തി

കൽപ്പറ്റ: ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിടിഎഫിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വിളംബര ജാഥയും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായാണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.വമ്പിച്ച പ്രക്ഷോഭങ്ങൾക്കൊടുവിൽ തൊഴിലാളികൾ നേടിയെടുത്ത എട്ടു മണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദം എന്ന അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു എന്നും,സർവ്വ തൊഴിൽ മേഖലകളെയും തകർക്കുന്ന നിലപാടുകളുമായാണ് ഇരു സർക്കാറുകളും മുന്നോട്ടുപോകുന്നത് എന്നും വിളംബരജാഥയും തൊഴിലാളി സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു.ലേബർ കോഡുകളിലെ അശാസ്ത്രീയ പരിഷ്കരണം തൊഴിലാളികൾക്ക് തൊഴിൽ നിഷേധത്തിനും തൊഴിൽ അരാജകത്വത്തിനും ഇടയാക്കുന്നുണ്ട് എന്നും,തൊഴിലാളികൾക്ക് ജോലിസമയം വർദ്ധിപ്പിച്ചുകൊണ്ട് ജോലിഭാരവും അധ്വാന ഭാരവും ഉയർത്തുന്ന നടപടി പ്രതിഷേധാർഹം ആണെന്നും പി പി ആലി കൂട്ടി ചേർത്തു.അബു ഗൂഡലായി അധ്യക്ഷനായിരുന്നു. സി മൊയ്തീൻകുട്ടി, ബി സുരേഷ് ബാബു,കെ കെ രാജേന്ദ്രൻ, എൻ കെ ജ്യോതിഷ് കുമാർ, താരിഖ് കടവൻ, എസ് മണി, ആർ രാമചന്ദ്രൻ, അരുൺ ദേവ്, ബിന്ദു ജോസ്, ആയിഷ പള്ളിയാൽ, രമ്യ ജയപ്രസാദ്, പി ആർ ബിന്ദു, കെ ബാപ്പു, കെ അസീസ്, മാടായി ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
Share Now