ഗോൾഡൻ ജൂബിലിയുടെ ലോഗോ പ്രകാശനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

പുൽപ്പള്ളി:പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് പാടിച്ചിറയിൽ ഗോൾഡൻ ജൂബിലി വർഷത്തിന്റെ ആഘോഷ ങ്ങൾക്ക് തുടക്കം കുറിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ലോഗോപ്രകാശനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മുള്ളൻ കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തരി നിർവ്വഹിച്ചു..U S S പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ഫാ :സജി ഇളയിടത്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സാബു പി ജോൺ, കെ ടി ഷാജി , പി.സി എമ്മാനുവൽ ,പി ടി എ പ്രസിഡന്റ് പി.ജെ ബിനോജ് എം പി ടി എ പ്രസിഡന്റ് റില്ല ബിനോയി, അധ്യാപക പ്രതിനിധി ജിഷ ജോർജ്ജ്, സ്കൂൾ ലീഡർ മിഷേൽ റോബിൻ എന്നിവർ പ്രസംഗിച്ചു.

Share Now

You may have missed