പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ വിമൻസെൽ ഉദ്ഘാടനം ചെയ്തു


പുൽപ്പള്ളി:-പഴശ്ശിരാജ കോളേജിലെ വിമൻസ് സപ്പോർട്ട് സെല്ലിന്റെ 2025–26 അധ്യയന വർഷത്തിലെ പ്രവർത്തനോദ്ഘാടനം 2025 ഓഗസ്റ്റ് 19-ന് പുൽപ്പള്ളി സി. എച്ച്. സി യിലെ അസിസ്റ്റൻ്റ് സർജൻ ഡോ. അനുമോൾ ജയ് ജോസഫ് നിർവഹിച്ചു. ഇതോടനുബന്ധിച്ച് ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ വിദ്യാർത്ഥിനികൾക്ക് ആരോഗ്യപരമായ അവബോധം നൽകുന്നതിനും ജീവിതശൈലി സംബന്ധിയായ പ്രായോഗിക മാർഗ്ഗനിർദേശങ്ങൾ കൈമാറുന്നതിനും “പി.സി. എസ്. ഒ. എസും ജീവിത ശൈലീ ക്രമീകരണവും ” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാറും സംഘടിപ്പിച്ചു. അധ്യാപകരായ ഷെൽജി മാത്യു, തെരേസ് ദിവ്യ, അശ്വതി ചെറിയാൻ, ഫാ. ഡോ. കുര്യാക്കോസ്, ഷോബിൻ മാത്യു, ഡോ. നീതു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

Share Now

You may have missed