ചീയമ്പം പെരുന്നാൾ ആഘോഷകമ്മറ്റി രൂപീകരിച്ചു


പുൽപ്പള്ളി:മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന ചീയമ്പം മോർ ബസേലിയോസ്‌ ദേവാലയത്തിൽ വിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ വിപുലമായ ആഘോഷപരിപാടികളോടെ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ നടക്കും. പെരുന്നാൾ വിജയകരമായി നടത്തുന്നതിലേക്കായി 101 അംഗ ആഘോഷകമ്മറ്റി രൂപീകരിച്ചു.
ചെയർമാൻ വികാരി ഫാ: മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടിയിൽ,’വൈസ് ചെയർമാൻ ട്രസ്റ്റി സിജു പൗലോസ് തോട്ടത്തിൽ, ജനറൽ കൺവീനർ സെക്രട്ടറി അബ്രാഹാം ചുമതയിൽ,
പബ്ളിസിറ്റി കൺവീനർ എൽദോസ് പരത്തുവയലിൽ എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു. വിശുദ്ധ.കുർബാന,ധ്യാനയോഗo , അഭിവന്ദ്യ പിതാക്കൻമാർക്ക് സ്വീകരണം, തീർത്ഥയാത്ര, നേർച്ചഭക്ഷണം,പാച്ചോർനേർച്ച എന്നിവയോടെ പെരുന്നാൾ സമുചിതമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു

Share Now

You may have missed