അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയനാട് സ്വദേശി മരിച്ചു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഒരാൾ കൂടി മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ്(45) ആണ് മരിച്ചത്. നിലവിൽ രോഗം ബാധിച്ച 10 പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.രോഗലക്ഷണങ്ങളുമായി രണ്ടാഴ്ച മുൻപാണ് വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്രവപരിശോധനയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ പരിചരണത്തിൽ തുടരുന്നതിനിടെ ഇന്ന് പുലർച്ചയാണ് രതീഷിന്റെ മരണം സ്ഥിരീകരിച്ചത്.
രതീഷിന് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒന്നര മാസത്തിനിടെ രതീഷ് ഉൾപ്പെടെ നാലുപേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. നിലവിൽ 10 പേർ രോഗം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ കാസർഗോഡ് സ്വദേശിയായ യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ച് 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ് എന്ന റിപ്പോര്‍ട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങളും ഉള്ളതിനാൽ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അമീബിക് മസ്തിഷ്കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം.
╔══❖✿••••••••••••✿❖═══╗
വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിലൂടെ
╚═══❖✿••••••••••••✿❖══╝
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
📲 🆆🅷🅰🆃🆂🅰🅿🅿 🅻🅸🅽🅺 -
https://chat.whatsapp.com/Ev41IU3RJCH8071OUKlnKp?mode=ac_t
📲 𝐅𝐀𝐂𝐄𝐁𝐎𝐎𝐊
https://www.facebook.com/profile.php?id=61564125428220
📲 🅸🅽🆂🆃🅰🅶🆁🅰🅼
https://www.instagram.com/nerariyaannanmanda?igsh=YWYwM2I1ZDdmOQ==
👍 ㅤ ✍ ㅤ ⌲
ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳
നിങ്ങളുടെ വാർത്തകൾ അറിയിക്കാനും, പരസ്യം നൽകാനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
📲 https://wa.me/message/6BT7DQZIYTIDF1
̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳_̳
🪀 𝐍𝐄𝐑𝐀𝐑𝐈𝐘𝐀𝐍 𝐍𝐀𝐍𝐌𝐀𝐍𝐃𝐀
Share Now