മലപ്പുറത്തു ഉമ്മയും രണ്ട് മക്കളും കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറം:കോട്ടക്കൽ പറപ്പൂരിലെ വീണാലുക്കൽ താഴേക്കാട്ട് പടിയിൽ നാടിനെ നടുക്കിയ ദാരുണസംഭവം. പള്ളി കുളത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിക് എന്നിവരാണ് മരണപ്പെട്ടത്.ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. കുളത്തിൽ ഒരാളുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാരനാണ് ആദ്യം വിവരമറിയിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് പേരെക്കൂടി കണ്ടെത്താനായത്. മലപ്പുറത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.അപകടം നടന്നത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share Now

You may have missed