മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലുള്ള കോറികളുടെ പ്രവർത്തനം നിയന്ത്രിക്കണം:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

പുൽപ്പള്ളി:പുതിയ കോറികൾ അനുവദിക്കരുത്, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ കോറികൾ പ്രവർത്തിക്കുന്നത് .ഇപ്പോൾ 50 മീറ്റർ ചുറ്റളവിൽ കോറികൾ പ്രവർത്തിപ്പിക്കാം എന്ന് സർക്കാർ നിബന്ധന അനുസരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുള്ള കോറികൾ അനുവദനീയമായ സ്പോടന ശേഷിയുടെ പലമടങ്ങ് ശക്തമായ സ്ഫോടനങ്ങൾ നടത്തിയാണ് പാറ പൊട്ടിക്കുന്നത്. സമീപത്തുള്ള വീടുകളുടെ മുറ്റത്ത് വരെ .പാറക്കഷണങ്ങൾ തെറിച്ചു വീഴുന്നു. കെട്ടിടങ്ങളുടെ ഭിത്തിയിൽ വിള്ളൽ വീഴുന്നു. കൃഷി നശിക്കുന്നു സ്ഫോടനശേഷി അളക്കാനുള്ള ഉപകരണo സ്ഥാപിക്കുകയും പരാധി ലംഘിക്കുന്ന കോറികൾ അടയ്ക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം.കൂടാതെ ഇനിയും അനുവദിക്കാൻ ഇരിക്കുന്ന കോറികൾ അനുവദിക്കരുതെന്നും ദൂരപരിധി 200 മീറ്റർ ആക്കണം എന്നും കേരള ശാസ്ത്രസാഹിത്യ പുൽപ്പള്ളി മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാവർഷവും വെള്ളം കയറുന്ന കൊളവള്ളിയിൽ ഹെലിപ്പാട് നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നുംകൊളവള്ളിയിൽ തന്നെ വെള്ളം കയറാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും നിർദ്ദിഷ്ട കടമാ ൻ തോട് പദ്ധതിയ്ക്ക് പകരം ദശാംശം മൂന്ന്ടിഎംസി ജലം സംഭരിക്കാവുന്ന ചെറു ഡാമുകൾ കടമാൻ തോട്, മണിപ്പുഴ ,കന്നാരംപുഴ ,എന്നീ നീർച്ചാലുകളിൽ നിർമ്മിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ വീടുകളും ഹരിത ഭവനങ്ങളാക്കുക, ക്വാണ്ടം സെഞ്ചറി എക്സിബിഷൻ വിജയിപ്പിക്കുകതുടങ്ങിയ തീരുമാനങ്ങളും എടുത്തു.
ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് .സംസ്ഥാന പരിസ്ഥിതി കൺവീനർ പി. സുരേഷ് ബാബു മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ ആയി ചേലൂരു നിന്നും തെരെഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫിനേയും, മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത് 2025 ലെ മികച്ച യുവ കർഷക അവാർഡ് നേടിയ ജിൻസണേയും മെമെന്റോ നല്കി ആദരിച്ചു.പരിഷത്ത് വയനാട് ജില്ലാ സെക്രട്ടറി കെ പി സുനിൽകുമാർ സംഘടനാ രേഖ അവതരിപ്പിച്ചു. തുടർന്ന്മേഖല പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റെജി.കെ.എം അവതരിപ്പിച്ചു. ട്രഷറർ സിറിയക് മാസ്റ്റർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു .മേഖല പ്രസിഡന്റ് ജോസഫ് സി എം അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു .സി എം. ജോസഫ് (പ്രസിഡന്റ്), ജമുന.ജി. (വൈസ് പ്രസിഡന്റ്) കെ.എം.റജി (സെക്രട്ടറി ) സി.കൃഷ്ണൻകുട്ടി (ജോയ്ന്റ് സെക്രട്ടറി) , ഒ.റ്റി. ശ്രീനിവാസൻ (ട്രഷറർ )
എം.എം. ടോമി, പി.യു. മർക്കോസ് , പി.സി.മാത്യൂ , ഒ.കെ.. പീറ്റർ ,. വി.എസ്.. ചാക്കോ , എൻ. സത്യാനന്ദൻ , എ.സി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ സണ്ണി ജോസഫ് സ്വാഗതവും കൺവീനർ കെ.എം. ജോയി നന്ദിയും പറഞ്ഞു
