സഭാ സമ്പർക്ക മാധ്യമ ദിനമാചരിച്ചു
പുൽപ്പള്ളി:ചെറുപുഷ്പ്പ മിഷൻലീഗ് ശിശുമല ശാഖയുടെ നേത്യത്വത്തിൽ സഭാ സമ്പർക്ക മാധ്യമ ദിനം ആചരിച്ചു. മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്നവെല്ലുവിളികൾ എന്ന വിഷയത്തിൽ ചർച്ചകൾ നടന്നു. നിഷ്പക്ഷമായി സത്യസന്ധതയോടെ മാധ്യമ പ്രവർത്തനം നടത്തണമെന്നും അതിന് പുതിയ തലമുറ ആധുനിക സാങ്കേതിക വിദ്യ പഠിച്ചു മുന്നോട്ട് വരണമെന്നും 36 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരുന്ന സാജൻ കുടിലിൽ തന്റെ അനുഭവം പങ്ക് വെച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകനെന്ന നിലയിൽ അഭിമുഖീകരിച്ച വെല്ലുവിളികളും ഉത്തരവാദിത്വങ്ങളും വിവരിക്കുകയായിരുന്നു അദ്ദേഹം.
വികാരി ഫാ.ബിജു മാവറ ചർച്ചകൾക്ക് നേതൃത്വം നൽകി. ലിഡിയ കവളക്കാട്ട്, ജിതിൻ പരുന്തനോലിൽ ,സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കുളിരിയേൽ, കുമാരി ആർഷ കാക്കോനാൽ എന്നിവർ പ്രസംഗിച്ചു

